കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ, കുടുംബശ്രീ, കുറ്റ്യാട്ടൂർ മംഗോ പ്രൊഡ്യൂസർ കമ്പനി എന്നിവ സംയുക്തമായി ജൂൺ 22 മുതൽ 24 വരെ സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ നിർവഹിച്ചു. കൃഷിഭവന് സമീപത്തെ ഹാപ്പിനെസ്സ് പാർക്കിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി സുശീല അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ പങ്കെടുത്തവർക്ക് സുജാത കുഞ്ഞുവളപ്പിൽ നാടൻ കൈപ്പ, കുമ്പളം, തലോലി വിത്തുകൾ നൽകി. 23, 24 തീയ്യതികളിലും ഞാറ്റുവേല ചന്തയും വിവിധ ബോധവൽക്കരണ പരിപാടികളും ഉണ്ടാകും. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി.രാജൻ, കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ വി.ഒ പ്രഭാകരൻ, കാർഷിക വികസന സമിതി അംഗം എം.വി ഗോപാലൻ ഇരിക്കൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ സ്വാഗതവും കുടുംബശ്രീ CDS ചെയർപേഴ്സൺ പി.പി അജിത നന്ദിയും പറഞ്ഞു
വിവിധ ഫാമുകളിൽ നിന്നുള്ള ഫലവൃക്ഷതൈകൾ, വിത്തുകൾ, kvk യിൽ നിന്നുള്ള ജൈവ ഉത്പാദനോപാദികൾz കുടുംബശ്രീ ഗ്രൂപ്പുകളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ, നന്മ കൃഷി കൂട്ടത്തിന്റെ മൂല്യം വർദ്ധിത ഉത്പന്നങ്ങൾ, മാംഗോ പ്രൊഡ്യൂസർ കമ്പനി ഒരുക്കിയ വിവിധ ഫല വൃക്ഷതൈകൾ, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവ വില്പനക്കും പ്രദർശനത്തിനുമായി ക്രമീകരിച്ചു.
