ചേലേരി :- ചേലേരി ഗവണ്മെന്റ് മാപ്പിള എൽ.പി സ്കൂളിൽ വീക്ഷണം പത്രം നൽകി. ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ സ്കൂൾ ലീഡർ അസ്അദിന് പത്രം കൈമാറി.
ചടങ്ങിൽ ചേലേരി മണ്ഡലം 181 ബൂത്ത് പ്രസിഡണ്ട് പി.പി യുസഫ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക രമണി ടീച്ചർ, അധ്യാപകരായ അനസ്, വിദ്യ, മുൻ ബൂത്ത് പ്രസിഡണ്ട് കെ.രാഗേഷ് എന്നിവർ സംസാരിച്ചു.
