നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം ഉന്നത വിജയികൾക്കുള്ള അനുമോദനവും പുസ്തകാസ്വാദന സദസ്സും സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണവും ഉന്നത വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പുസ്തകാസ്വാദന സദസ്സും സംഘടിപ്പിച്ചു. 

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'മാതംഗലീല' എന്ന പുസ്തകം സി.രജുകുമാർ പരിചയപ്പെടുത്തി. കെ.വി ശശീന്ദ്രൻ, വി.വി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. വി.രമേശൻ സ്വാഗതവും പി.വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Previous Post Next Post