കൊട്ടിയൂരിൽ രോഹിണി ആരാധനയും ആലിംഗന പുഷ്പാഞ്ജലിയും നാളെ


കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവത്തിൽ രോഹിണി ആരാധനയും ആലിംഗന പുഷ്പാഞ്ജലിയും നാളെ ജൂൺ 14 ഞായറാഴ്ച നടക്കും. രോഹിണി ആരാധനാനാളിലെ സുപ്രധാന ചടങ്ങാണ് കുറുമാത്തൂർ നായ്ക്കൽ സ്‌ഥാനികൻ നടത്തുന്ന  ആലിംഗന പുഷ്പാഞ്ജലി. ഇതോടൊപ്പം വൈശാഖ ഉത്സവത്തിലെ രോഹിണി ആരാധന നാളെ നടത്തും.

വൈശാഖ ഉത്സവത്തിലെ നാലമത്തെ ആരാധന പൂജാദിനമാണ് രോഹിണി. ആരാധനാ സദ്യ, പൊന്നിൻ ശീവേലി എന്നിവയ്ക്ക് 4 ശേഷം സന്ധ്യയ്ക്ക് ആരാധന പൂജയും നടത്തും. കൊട്ടിയൂരിലേക്ക് ഭക്തജന പ്രവാഹം തുടരുന്നു. ഇന്നലെയും മലയോര ഹൈവേയിൽ ഗതാഗത തടസ്സങ്ങളുണ്ടായി.

Previous Post Next Post