കൊട്ടിയൂരിൽ വൻ ഭക്തജന പ്രവാഹം തുടരുന്നു


കൊട്ടിയൂർ :- പെരുമാളെ തൊഴാൻ തിങ്കളാഴ്ചയും ഭക്തജന പ്രവാഹം. പുലർച്ചെ മുതൽ ആയിരങ്ങളാണ് ദർശനത്തിനായി അക്കരെ കൊട്ടിയൂരിലേക്ക് എത്തിയത്. കർണാടക ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊട്ടിയൂരിൽ എത്തിയ ഭക്തരിൽ ഏറെയും. ദർശനത്തിനുള്ള ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നശേഷമാണ് ഭക്തർക്ക് ദർശനം നടത്താനായത്. 

എന്നാൽ, ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടായതുപോലെയുള്ള ഭക്തജനത്തിരക്ക് തിങ്കളാഴ്ച ഉണ്ടായില്ല. വിവിധ ദേശങ്ങളിൽ നിന്ന് കൊട്ടിയൂരിലേക്ക് ഭക്തർ ഒഴുകിയെത്തിയെങ്കിലും റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായില്ല. റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരുന്നത് ഭക്തർക്കും നാട്ടുകാർക്കും വലിയ ആശ്വസമായി. കഴിഞ്ഞ ദിവസങ്ങളിൽ കൊട്ടിയൂരിലേക്കുള്ള റോഡിൽ ഗതാഗതക്കുരുക്കും വാഹനങ്ങളുടെ നീണ്ടനിരയും രൂപപ്പെട്ടിരുന്നു.

Previous Post Next Post