ഇരിട്ടി :- ഇരിട്ടി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളിയും, യുവാവും, ലോറി ഡ്രൈവറുമാണ് രക്ഷപ്രവർത്തനം നടത്തിയത്. ഇരിട്ടി പാലത്തിന് മുകളിൽ നിന്നും ഒരു യുവതി പുഴയിലേക്ക് എടുത്ത് കാണുന്നത് ആദ്യം കണ്ടത് ഇതുവഴി വന്ന ലോറി ഡ്രൈവറാണ്. ഉടൻതന്നെ കൂവി വിളിച്ചപ്പോൾ സമീപത്ത് നിർമ്മാണ പ്രവർത്തിയിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി പുഴയിലേക്ക് എടുത്ത് ചാടി.
യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അവശതയിലായി. ഇതിനിടയിൽ ഇതുവഴി പോവുകയായിരുന്ന മുഴക്കുന്ന് സ്വദേശി പ്രജോദും പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ഇതിനിടയിൽ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. യുവതിയെയും രക്ഷപ്പെടുത്തുന്നതിനിടയിൽ അവശനിലയിലായ ഇതര സംസ്ഥാന തൊഴിലാളിയെയും ആശുപത്രിയിൽ എത്തിച്ചു.
