മയ്യിൽ :- ദീർഘകാലം തദ്ദേശഭരണ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന സാമൂഹ്യ പ്രവർത്തകൻ കെ.നാരായണൻ ചെറുപഴശ്ശിയുടെ പ്രഥമ കവിതാ സമാഹാരമായ 'നെല്ല് കായ്ക്കുന്ന മരം' പ്രകാശനം ചെയ്തു. വള്ളിയോട്ട് ജയകേരള വായനശാല സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ കഥാകൃത്ത് ടി.പി വേണുഗോപാലൻ മാസ്റ്റർ പുസ്തകം പ്രകാശിപ്പിച്ചു. KSSPU ജില്ലാ കമ്മറ്റി മെമ്പർ കെ.വി യശോദ ടീച്ചർ പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ മയ്യിൽ നേതൃസമിതി കൺവീനർ പി.കുഞ്ഞികൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി.
പുസ്തക പ്രസാധകരായ പാപ്പിനിശ്ശേരിയിലെ ജ്യോതിർഗ്ഗമയ ബുക്ക്സിൻ്റെ എം.ഡി ആശാ രാജീവ്, ഗ്രന്ഥകാരൻ കെ.നാരായണൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് വി.വി ദേവദാസൻ അദ്ധ്യക്ഷത വഹിച്ചു. SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ കെ.കെ കാർത്തിക്, LSS നേടിയ ആഷ്വിൻ അജേഷ് എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഐ.ത്രിവിക്രമൻ നമ്പൂതിരിയുടെ പേരിലുള്ള എൻഡോവ്മെൻ്റ് വിതരണവും നടന്നു. തുടർന്ന് ശിവനന്ദ കണ്ണൂരിൻ്റെ ഗാനമാലികയും അങ്ങേറി. സെക്രട്ടറി ഇ.പി രാജൻ സ്വാഗതവും വനിതാവേദി കൺവീനർ ടി.എൻ ശ്രീജ നന്ദിയും പറഞ്ഞു.



