സൗദി അറേബ്യയിലുണ്ടായ ബസ് അപകടത്തിൽ കണ്ണൂര്‍ സ്വദേശിയായ ഡ്രൈവർ ഉള്‍പ്പെടെ രണ്ടുപേർ മരിച്ചു


കണ്ണൂര്‍ :- സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അബുഹദ്രിയ്യ റോഡിലുണ്ടായ ബസ് അപകടത്തില്‍ മലയാളി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. പാനൂര്‍ ചെണ്ടയാട് കുനിയില്‍ വീട്ടില്‍ ഗോപാലക്കുറുപ്പ് - പദ്മാവതി ദമ്പതികളുടെ മകന്‍ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരിച്ച മലയാളി. അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാന്‍ഡ് റോവറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലാന്‍ഡ് റോവര്‍ ഓടിച്ചിരുന്ന സൗദി പൗരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

വാഹനത്തിലുണ്ടായിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്കും ഗുരുതര പരിക്കുണ്ട്. ഇവരെ അല്‍ നഈരിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി ജുബൈലില്‍ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു അഭിലാഷ്.  നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

Previous Post Next Post