നടൻ സലീംകുമാറിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി


ചേലേരി :- പ്രശസ്ത സിനിമാ നടനും കോൺഗ്രസ്സുകാരനുമായ  സലീം കുമാറിൻ്റെ നിര്യാണത്തിൽ ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു. ചേലേരിമുക്ക് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക കോൺഗ്രസ്സ് മന്ദിരത്തിൽ വച്ച് നടന്ന അനുശോചന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. 

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ടിൻ്റു സുനിൽ, മണ്ഡലം ഭാരവാഹികളായ പി.വേലായുധൻ, കെ.കലേഷ്, ബൂത്ത് പ്രസിഡണ്ടുമാരായ കെ.ഭാസകരൻ, പി.പി യുസഫ്, എം.പി പ്രഭാകരൻ, കെ.രാജീവൻ എന്നിവർ സലീം കുമാറിനെ അനുസ്മരിച്ച് കൊണ്ട് സംസാരിച്ചു.



Previous Post Next Post