ചേലേരി :- ചേലേരി എ.യു.പി സ്കൂളിൽ വീക്ഷണം പാഠശാല പദ്ധതി ആരംഭിച്ചു. ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന കോൺഗ്രസ്സ് നേതാവും കൊളച്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ എം.അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പദ്ധതിയെക്കുറിച്ച് വീക്ഷണം സർക്കുലേഷൻ മാനേജർ കെ.രഞ്ജിത്ത് കുമാർ വിശദീകരിച്ചു. ചേലേരി വനിത സഹകരണ സംഘത്തിൻ്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ചേലേരി വനിത സഹകരണ സംഘം പ്രസിഡണ്ട് ഇ.പി വിലാസിനി, സെക്രട്ടറി കമലാക്ഷി, സ്കൂൾ പ്രധാനാധ്യാപിക അജിത ടീച്ചർ, സുജിത്ത് മാസ്റ്റർ, സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ശംസുകൂളിയാലിൽ, കൊളച്ചേരി ബേങ്ക് ഡയറക്ടർ എ.പ്രകാശൻ, ബൂത്ത് പ്രസിഡണ്ട് എം.പി പ്രഭാകരൻ, വീക്ഷണം ഏജൻ്റ് എ.വിജു, രാജേഷ് ബാബു അധ്യാപകരായ മമ്മൂട്ടി, നിധീഷ്,അഭിനവ്.പി ആനന്ദ്, എന്നിവർ സംസാരിച്ചു.
