ചേലേരി :- ചേലേരി ഗവൺമെന്റ് മാപ്പിള എല്‍.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നൂഞ്ഞേരി ശാഖ സ്പോൺസർ ചെയ്ത സ്കൂൾ ബാഗും പഠനോപകരണ കിറ്റും വിതരണം ചെയ്തു. വാർഡ് മെമ്പർ ഹിളർ സി.എച്ച് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുൽ മുനീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൗസിയ കെ.സി.പി മുഖ്യാതിഥിയായി.
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് നൂഞ്ഞേരി ശാഖ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പി.കെ.സി, ട്രഷറർ ഷംസുദ്ദീൻ കെ.പി എന്നിവർ ചേർന്ന് പഠനോപകരണ വിതരണം നിർവഹിച്ചു. ചടങ്ങിൽ ഭാരവാഹികളായ അഷ്റഫ് വി.സി, മുഹമ്മദ് കുട്ടി കെ,റഫീക്ക് പി.പി, അബ്ദുള്ള.കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അധ്യാപകരായ വിദ്യ.കെ, സിന്ധു ഇ.കെ, അനസ്.കെ, മദർ പിടിഎ പ്രസിഡണ്ട് മാരിയത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് രമ.കെ സ്വാഗതവും മുഹമ്മദ് അസ്ലം മാസ്റ്റർ നന്ദിയും പറഞ്ഞു.
