മട്ടന്നൂർ :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ് എംബാർക്കേഷൻ പോയിന്റിൽ നിന്ന് ഹജ് തീർഥാടനത്തിന് പോയ ആദ്യ സംഘം തിരിച്ചെത്തി. ഇന്നലെ രാത്രി 11.58 നാണ് വിമാനം കണ്ണൂരിൽ ഇറങ്ങിയത്. ഫ്ലൈ അദീൽ വിമാനത്തിന്റെ എഫ്എഡി 7346 നമ്പർ വിമാനത്തിൽ 345 പേരാണ് ആദ്യ സം ഘത്തിൽ എത്തിയത്. സംസ്‌ഥാന ഹജ് കമ്മിറ്റി ചെയർ മാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹജ് കമ്മിറ്റി അംഗങ്ങളായ ഒ.വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, അസി. സെക്രട്ടറി മു ജീബ് റഹ്‌മാൻ പുത്തലത്ത്, കി യാൽ എംഡി ദിനേശ് കുമാർ, എസ്.നജീബ്, കരീം ചേലേരി, പി..പുരുഷോത്തമൻ, നോഡൽഫിസർ സി.എച്ച് ജുനൈബ് തുടങ്ങിയവർ ചേർന്ന് ഹാജിമാരെ സ്വീകരിച്ചു.
ഹാജിമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ഒട്ടേറെപ്പേരാണ് സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത്. മേയ് 4 മുതൽ 13 വരെ 13 വിമാനങ്ങളിലായി 4519 പേരാണ് ഇത്തവണ കണ്ണൂർ എംബാർക്കേഷൻ വഴി ഹജ്‌ജിനു പു റപ്പെട്ടത്. ജൂലൈ 1 നാണ് അവ സാനത്തെ സർവീസ്. ഇന്ന് വൈകുന്നേരം 3.35 നാണ് അടുത്ത സർവീസ്. 23, 24, 26 ദിവസങ്ങളിൽ ഓരോ സർവീസും 28 ന് 3 സർവീസ്, 29 ന് ഒരു സർവീസ് 30, ജൂലൈ 1 തീയതികളിൽ 2 വീതം സർവീസുകളും ഉണ്ടായിരിക്കും.
ഫ്ലൈ അദീൽ വിമാന കമ്പനി തന്നെയാണ് തിരിച്ചും സർവീസ് നടത്തുന്നത്. ആകെ 13 സർവീസുകളാണ് ഉള്ളത്. മദീനയിൽ നിന്നാണ് ഹാജിമാരുടെ മടക്കയാത്ര. കോഓർഡിനേറ്റർ ടി.വി മുഹമ്മദ് ഇസ്മായിൽ, ഹജ് ജില്ലാ ട്രെയ്നിങ് ഓർഗനൈസർ നിസാർ അതിരകം, സി.കെ സുബൈർ ഹാജി, താജുദീൻ മട്ടന്നൂർ, പി.സലാം, മുസ്തഫ ചുര്യയാട്ട്, യഹ്ഖൂബ് ഹാജി എള മ്പാറ, റസാഖ് മണക്കായി, മഹമൂദ് അള്ളാങ്കുളം, അബ്ദുൽ മനാഫ്, സി.സമീർ, ഇ.പി ശംസുദ്ദീൻ, പി.കെ കുട്ട്യാലി, ഷബീർ എടയന്നൂർ എന്നിവരും പങ്കെടുത്തു.
