പള്ളിപ്പറമ്പ് ഇസ്ലാഹി സെന്റർ അനുമോദന സംഗമം സംഘടിപ്പിച്ചു

 


​പള്ളിപ്പറമ്പ്:-  പള്ളിപ്പറമ്പ്, കൊടിപോയിൽ പ്രദേശങ്ങളിൽ നിന്നും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മൊമെന്റെയും നൽകി പള്ളിപ്പറമ്പ് ഇസ്ലാഹി സെന്റർ അനുമോദിച്ചു.

​സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സമഗ്ര ശിക്ഷ കേരളം സംഘടിപ്പിച്ച 'എന്റെ മരം ഡയറി' ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളിപ്പറമ്പ് എൽ.പി സ്കൂൾ വിദ്യാർത്ഥിനി നൗറ മറിയത്തിന് ചടങ്ങിൽ പ്രത്യേക ഉപഹാരവും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.

​പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിൽ വെച്ച് നടന്ന അനുമോദന മീറ്റിംഗിൽ ഇസ്ലാഹി സെന്റർ സെക്രട്ടറി അബ്ദുള്ള കൈപ്പയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സർ സയ്യിദ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സലീം ചൊവ്വ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് എടുത്തു.

​ അരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ ടിന്റു സുനിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.വി റഹ്മത്ത് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. സെന്റർ വൈസ് പ്രസിഡന്റ് ടി.പി മൻസൂർ സ്വാഗതവും, അസിസ്റ്റന്റ് കോർഡിനേറ്റർ അനസ് കുണ്ടത്തിൽ നന്ദിയും രേഖപ്പെടുത്തി.

Previous Post Next Post