സ്കൂട്ടിയിൽ പെരുമ്പാമ്പിൻ കുഞ്ഞ് ; ​മാണിയൂർ സ്വദേശി കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


മാണിയൂർ :- സ്കൂട്ടിയുടെ ഡാഷ്ബോർഡിൽ ഒളിച്ചിരുന്ന പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി. മാണിയൂർ ചെറുവത്തലമൊട്ടയിലെ അഷ്‌റഫ്‌ സി.കെയുടെ സ്കൂട്ടിയിലാണ് പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. ​കഴിഞ്ഞ ദിവസം പുറത്തേക്ക് പോകാനായി സ്കൂട്ടി സ്റ്റാർട്ട് ചെയ്ത് എടുത്തു തുടങ്ങിയപ്പോഴാണ് ഡാഷ്ബോർഡിന്റെ ഭാഗത്ത് അനക്കം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ പാമ്പിൻകുഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു.

ഉടൻ തന്നെ വണ്ടി നിർത്തി പരിശോധിക്കുകയും ചെയ്തു. പെരുമ്പാമ്പിന്റെ കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. ​സ്കൂട്ടി ഓടിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടതെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ കാടുപിടിച്ച പ്രദേശങ്ങളിൽ നിന്നും പാമ്പ് സ്കൂട്ടിയിൽ കയറിയതാകാമെന്നാണ് കരുതുന്നത്.

Previous Post Next Post