ഓണപ്പറമ്പ് പ്രിയദർശിനി സാംസ്കാരിക കേന്ദ്രവും കംപാനിയോ വെൽനസ് കണ്ണൂരും സംയുക്തമായി സൗജന്യ ഫൂട്ട് പൾസ് തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു


നാറാത്ത് :-  ഓണപ്പറമ്പ് പ്രിയദർശിനി സാംസ്കാരിക കേന്ദ്രവും കംപാനിയോ വെൽനസ് കണ്ണൂരും സംയുക്തമായി സൗജന്യ ഫൂട്ട് പൾസ് തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. 

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത്, പഞ്ചായത്ത് മെമ്പർ ആഷിത്ത് അശോകൻ, സി.കെ ജയചന്ദ്രൻ മാസ്റ്റർ, സൂനീത് കണ്ണൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സാംസ്കാരിക കേന്ദ്രം വൈസ് പ്രസിഡണ്ട് എം.നികേത് സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ കളത്തിൽ നന്ദിയും പറഞ്ഞു.

Previous Post Next Post