റോഡരികിലെ അപകടകരമായ മരം മുറിച്ചുമാറ്റി ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ സുരക്ഷാ സേന 'സജ്ജം'


വളക്കൈ :- ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ 'സജ്ജം' സുരക്ഷാ സേനയുടെ നേതൃത്വത്തിൽ റോഡരികിൽ അപകടകരമായി നിന്ന മരം മുറിച്ചുമാറ്റി. ശ്രീകണ്ഠാപുരം - തളിപ്പറമ്പ് റോഡിൽ വളക്കൈ കുരിശിന് സമീപം യാത്രക്കാർക്ക് അപകടകരമായി നിലനിന്നിരുന്ന ഉണങ്ങിയ മരമാണ് ആദ്യ പ്രവർത്തനമെന്ന നിലയിൽ സുരക്ഷാ സേന നീക്കം ചെയ്തത്.

ഇരുചക്രവാഹനങ്ങൾ അടക്കം ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും പോകുന്ന പ്രധാന റോഡിൽ അപകടകരമായ രീതിയിൽ ഒടിഞ്ഞ് തൂങ്ങി നിൽക്കുന്ന മരം 'സജ്ജം' ടീം അംഗങ്ങളായ പ്രേമരാജൻ, സന്തോഷ് കുമാർ എം.കെ, ബഷീർ, സുരേഷ്.ഇ, രമിത്ത് ചുഴലി എന്നിവരുടെ നേതൃത്വത്തിൽ വടം കെട്ടി മരം വലിച്ച് മാറ്റി. നാട്ടുകാരായ അഷറഫ്, കരീം തൗഫീഖ്, മുഹമ്മദ് ഗ്ലാസ്‌കോ എന്നിവരും, ലോറി ഡ്രൈവറും സഹായികളായി.



Previous Post Next Post