ചെങ്ങളായി ഗ്രാമപഞ്ചായത്ത് സുരക്ഷാസേന പാസിംഗ് ഔട്ട് പരേഡും, മോക് ഡ്രില്ലും, സമ്പൂർണ്ണ സുരക്ഷാ സാക്ഷരത പഞ്ചായത്ത് പദ്ധതി പ്രഖ്യാപനവും നാളെ


ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സുരക്ഷാസേന പാസിംഗ് ഔട്ട് പരേഡും, മോക് ഡ്രില്ലും, സമ്പൂർണ്ണ സുരക്ഷാ സാക്ഷരത പഞ്ചായത്ത് പദ്ധതി പ്രഖ്യാപനവും നാളെ ജൂൺ 19 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ചെങ്ങളായി ടൗണിൽ നടക്കും. 

കണ്ണൂർ ഡെപ്യൂട്ടി കലക്ടർ സുബൈർ കെ.കെ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാർ ലോഗോ പ്രകാശനവും ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ അമൽ വർഗീസ് യൂണിഫോം വിതരണവും നിർവഹിക്കും.

Previous Post Next Post