കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും,ആഫിയ ക്ലിനിക്കിന്റെയും,സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ്: “ഓപ്പറേഷൻ തൂഫാൻ” പദ്ധതിയുടെ ഭാഗമായി കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളും ആഫിയ ക്ലിനിക്കും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ   ക്ലാസ് സംഘടിപ്പിച്ചു.

ജൂൺ 23-ന് രാവിലെ 11 മണിക്ക് സ്‌കൂൾ ക്യാമ്പസിൽ നടന്ന പരിപാടി നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുധീഷ് ഉദ്ഘാടനം ചെയ്തു. ജി.എച്ച്.എസ്.എസ് ഹെൽത്ത് ക്ലബ് കൺവീനർ സ്വപ്ന ടി. സ്വാഗതവും, ശ്രീമതി സുനില പി.ജി. അധ്യക്ഷതയും വഹിച്ചു.

എക്സൈസ് ഇൻസ്പെക്ടർ റാഫി കെ.വി. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ആഫിയ ക്ലിനിക്കിലെ ശിശുരോഗ വിദഗ്ധൻ ഡോ. അതുൽ സുരേഷ് വിദ്യാർഥികൾക്കായി ആരോഗ്യബോധവത്കരണ ക്ലാസ് നടത്തി.

സ്റ്റാഫ് സെക്രട്ടറി ഷൈനി വർഗീസ് ആശംസകൾ അർപ്പിച്ചു. സ്‌കൂൾ ലീഡർ അഞ്ജലി നന്ദി രേഖപ്പെടുത്തി. വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത പരിപാടി ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധേയമായി.


Previous Post Next Post