SSF കണ്ണൂർ ജില്ലാ സാഹിത്യോത്സവ്: പന്തലിന്റെ കാൽനാട്ടൽ കർമ്മം കൊളച്ചേരി മുക്ക് മിനി സ്റ്റേഡിയത്തിൽ നിർവ്വഹിച്ചു

 


കമ്പിൽ :- 33-മത് SSF കണ്ണൂർ ജില്ലാ സാഹിത്യോത്സവിനായി ഒരുങ്ങുന്ന പന്തലിന്റെ കാൽനാട്ടൽ കർമ്മം കൊളച്ചേരിമുക്ക് മിനി സ്റ്റേഡിയത്തിൽ നടന്നു. സ്വാഗതസംഘം ഫിനാൻസ് സെക്രട്ടറി സയ്യിദ് ഉവൈസ് തങ്ങൾ കാൽനാട്ടൽ കർമ്മത്തിന് നേതൃത്വം നൽകി.

കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ പ്രസിഡണ്ട് ബഷീർ അർഷദി, എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അജീർ സഖാഫി, എസ്.വൈ.എസ് കമ്പിൽ ജനറൽ സെക്രട്ടറി കലാം മൗലവി, സ്വാഗത സംഘം കൺവീനർ അംജദ് മാസ്റ്റർ, പി.മുസ്തഫ സഖാഫി, ഹസ്സൻ സഖാഫി നിരത്ത് പാലം, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിമാരായ സവാദ് കടൂർ, സാബിത്ത് എളമ്പേര പാറ, ഡിവിഷൻ പ്രസിഡന്റ് അഫ്സൽ അമാനി, ജാബിർ നിരത്ത്പാലം, മീഡിയ കൺവീനർ അശ്റഫ് ചേലേരി തുടങ്ങിയവർ പങ്കെടുത്തു.

​ജൂലൈ 1 മുതൽ 4 വരെ നീണ്ടുനിൽക്കുന്ന സാഹിത്യോത്സവ്, കമ്പിൽ കേന്ദ്രീകരിച്ച് 13 വേദികളിലായാണ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി രണ്ടായിരത്തോളം പ്രതിഭകൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും. മത, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സാഹിത്യോത്സവിന്റെ വിവിധ ദിവസങ്ങളിൽ സംബന്ധിക്കും.




Previous Post Next Post