നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ൻ്റെ ആഭിമുഖ്യത്തിൽ ഓണക്കനി നിറപ്പൊലിമ നടീൽ ഉത്സവം കണ്ണാടിപ്പറമ്പ് നോർത്ത് അംബേദ്കർ കമ്യൂണിറ്റി ഹാളിന് സമീപം വെച്ച് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ജിഷ.കെ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ പദ്ധതി വിശദീകരണം നടത്തി.
പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധീഷ്.പി, വാർഡ് മെമ്പർമാരായ എലിയൻ പുരുഷോത്തമൻ, പട്ടൻ ഉഷ, പി.പി നസ്രിയ, അഷ്റഫ് പി.പി, CDS ചെയർപേഴ്സൺ പി.പി ഷെൽമ, ഉപജീവന ഉപസമിതി കൺവീനർ രമ്യ.കെ, CDS മെമ്പർമാരായ എം.ഗീത, വിമല.പി, ഷൈജ.പി, റീത്ത.എ, അഗ്രി CRP വത്സല.പി, AHCRP ജസീറ.കെ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
