തെരഞ്ഞെടുപ്പ് തോൽവിയുടെ വിശദമായ ചർച്ച ; CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ


ദില്ലി :- സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. കേരളം അടക്കം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ അടുത്ത കേന്ദ്ര കമ്മറ്റി വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അതിന് മുന്നോടിയായി കേന്ദ്ര കമ്മറ്റിയിൽ വ‌യ്ക്കേണ്ട റിപ്പോർട്ടിന്റെ രൂപരേഖ തയ്യാറാക്കാനാണ് യോഗം ചേരുന്നത്.കേരളത്തിലെ തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായ നേതൃത്ത്വത്തിന് ആണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. 

എന്നാൽ ചില പിബി അം ഗങ്ങൾ ഇതിൽ വ്യത്യസ്‌തമായ നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെതിരെയും പിബിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു. പിണറായിയുടെ മകൾ വീണയെ തുടർച്ചയായി ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യവും പിബിയിൽ ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. പിണറായി വിജയനും,എംവി ഗോവിന്ദനും യോഗത്തിൽ പങ്കെടുക്കാൻ ഇന്നലെ ദില്ലിയിലെത്തി.

Previous Post Next Post