DYFI ജില്ലാ സമ്മേളനത്തിന് ജൂൺ 30 ന് തുടക്കമാകും ; ലോഗോ പ്രകാശനം ചെയ്തു


കണ്ണൂർ :- DYFI ജില്ലാ സമ്മേളനം ജൂൺ 30, ജൂലൈ 1 തിയ്യതികളിൽ തലശ്ശേരിയിൽ നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദൻ നിർവഹിച്ചു. DYFI ജില്ല പ്രസിഡന്റ് മുഹമ്മദ് അഫ്സൽ ലോഗോ ഏറ്റുവാങ്ങി.  

സംസ്ഥാന കമ്മറ്റി അംഗം പി.എം അഖിൽ, ജില്ല സെക്രട്ടറിയേറ്റ് അംഗം പി.സനീഷ്, ബ്ലോക്ക് സെക്രട്ടറി പി.വി സച്ചിൻ, പ്രസിഡന്റ് മുഹമ്മദ് ഫാസിൽ, കെ.മാർഫാൻ, അർജ്ജുൻ എസ്.കെ, ശരത്ത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ഷാരോൻ കതിരൂർ ആണ് ലോഗോ ഡിസൈൻ ചെയ്തത്.



Previous Post Next Post