കുറ്റ്യാട്ടൂർ സഹകരണ ബാങ്കിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് KCSPA അംഗത്വം നൽകി

 


ചട്ടുകപ്പാറ-:-കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ്‌ സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ആർ.വി. രാമകൃഷ്ണൻ, കെ.അച്ചുതൻ,കെ.പി. മനോജ്, സി.സി.ശശി എന്നിവർക്ക് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (KCSPA) കുറ്റ്യാട്ടൂർ യൂനിറ്റ് അംഗത്വം വിതരണം ചെയ്തു. കണ്ണൂർ ജില്ലാ കമ്മറ്റി അംഗം എൻ.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. പി.വിജയൻ അദ്ധ്യക്ഷ്യം വഹിച്ചു. പി.രവീന്ദ്രനാഥൻ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ടി.രാജൻ സ്വാഗതം പറഞ്ഞു

Previous Post Next Post