'തളിപ്പറമ്പ്, മട്ടന്നൂർ മണ്ഡല ആസ്ഥാനങ്ങളെ ബന്ധിപ്പിക്കാൻ ചാലോട്- ചെക്കികുളം-പള്ളിപ്പറമ്പ്, കൊളച്ചേരിമുക്ക് വഴി KSRTC ബസ് റൂട്ട് അനുവദിക്കണം' ; മന്ത്രി സി.പി ജോണിന് നിവേദനം നൽകി



കൊളച്ചേരി :- തളിപ്പറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിലെ ആസ്ഥാന കേന്ദ്രമായ മട്ടന്നൂരിനെയും തളിപ്പറമ്പിനെയും ബന്ധിപ്പിച്ചുകൊണ്ട് മട്ടന്നൂർ, ചാലോട്, ചെക്കികുളം, പള്ളിപ്പറമ്പ്, കൊളച്ചേരിമുക്ക് വഴി തളിപ്പറമ്പിലേക്ക് പുതിയ KSRTC ബസ് റൂട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കോടിപ്പൊയിൽ മുസ്തഫ കേരള ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിന് നിവേദനം നൽകി.

ഈ റൂട്ടിലൂടെ ഒരു KSRTC ബസ് റൂട്ടിന്റെ അനിവാര്യതയെ കുറിച്ച് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ കരീംചേലേരി എന്നിവർ മന്ത്രിയെ അറിയിച്ചു. ജില്ലയിൽ പുതിയ ബസ് റൂട്ട് അനുവദിക്കുന്നതോടുകൂടി ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

Previous Post Next Post