കമ്പിൽ :- സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം, ചെറുക്കുന്ന് സംഘമിത്ര വായനശാല എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 'വിജയോത്സവം 2026' ജൂൺ 7 ഞായറാഴ്ച രാവിലെ 10.30 ന് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കും.
SSLC, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊളച്ചേരി പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻഡറി പരീക്ഷയിൽ 100% വിജയം നേടിയ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനും സ്നേഹാദരം നൽകും.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിജു ഉദ്ഘാടനം ചെയ്യും. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിക്കും കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ മുഖ്യാതിഥിയാകും. കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ.രാജേഷ് മാസ്റ്റർ പരിപാടിയിൽ പങ്കെടുക്കും.
