തിരുവനന്തപുരം :- കൊളച്ചേരി പഞ്ചായത്തിലെ 10 മീറ്റർ വീതിയുള്ളതും, നാറാത്ത് കുറ്റ്യാട്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും, ചെക്കിക്കുളം, കണ്ണാടിപ്പറമ്പ് വഴി ഈ പ്രദേശത്തെ നൂറുകണക്കിന് ആളുകൾ ദിനംപ്രതി ജില്ലാ ആസ്ഥാനമായ കണ്ണൂരിലേക്ക് എത്തിച്ചേരുവാൻ ആശ്രയിക്കുന്നതുമായ കായച്ചിറ - പള്ളിപ്പറമ്പ് - ചെക്കിക്കുളം റോഡ് PWD ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ കോടിപ്പൊയിൽ മുസ്തഫ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിന് നിവേദനം നൽകി.
കൊളച്ചേരി പഞ്ചായത്തിന്റെ ആസ്തിയിലുള്ള ഏറ്റവും പ്രധാനപ്പെട്ടതും, അഞ്ചു ബസ്സുകൾ സർവീസ് നടത്തുന്നതുമായ ഈ റോഡ് പഞ്ചായത്തിലെ കൊളച്ചേരിമുക്ക് - ചേലേരി - മുണ്ടരിക്കടവ്, കൊളച്ചേരിമുക്ക് - പെരുമാച്ചേരി - പള്ളിപ്പറമ്പ് - ചെക്കികുളം റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്.
