SSF കണ്ണൂർ ജില്ലാ സാഹിത്യോത്സവ് ; പന്തൽകാൽ നാട്ടൽ കർമ്മം ഇന്ന് കൊളച്ചേരിമുക്കിൽ


കമ്പിൽ :- ജൂലൈ 1 മുതൽ 4 വരെ കമ്പിലിൽ നടക്കുന്ന 33 മത് എഡിഷൻ SSF കണ്ണൂർ ജില്ലാ സാഹിത്യോത്സവിന്റെ പന്തൽ കാൽനാട്ടൽ കർമ്മം ഇന്ന് ജൂൺ 23 ചൊവ്വാഴ്ച്ച
വൈകുന്നേരം 4.30 ന് കൊളച്ചേരിമുക്ക് മിനി സ്റ്റേഡിയത്തിൽ നടക്കും. സ്വാഗതസംഘം ഫൈനാൻസ് സെക്രട്ടറി സയ്യിദ് ഉവൈസ് തങ്ങൾ കാൽനാട്ടിൽ കർമ്മത്തിന് നേതൃത്വം നൽകും.

SSF ജില്ലാ പ്രസിഡണ്ട് അജീർ സഖാഫി, എം.മുഹമ്മദ് സഅദി, അബ്ദുറഷീദ് ദാരിമി, സയ്യിദ് മുത്തുക്കോയ തങ്ങൾ, പി.കെ.കെ തങ്ങൾ, അബ്ദുറഹ്മാൻ മാസ്റ്റർ, ബഷീർ അർഷദി, അംജദ് മാസ്റ്റർ, മിദ്ലാജ് സഖാഫി, ഉമർ സഖാഫി, മുഹമ്മദ് സാലിം, കലാം മൗലവി, നസീർ സഅദി ,മുനീർ ഷാമിൽ ഇർഫാനി, ഫായിസ് അബ്ദുള്ള, സാബിത് എന്നിവർ പങ്കെടുക്കും. 13 വേദികളിലായി രണ്ടായിരത്തോളം പ്രതിഭകൾ സാഹിത്യോത്സവിൽ മാറ്റുരക്കും. സാഹിത്യോത്സവിൽ മത സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. 

Previous Post Next Post