തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ജൂലൈ 17 ന് പ്രധാനമന്ത്രി ഓൺലൈനായി നിർവ്വഹിക്കും


തലശ്ശേരി :- അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരണം പൂർത്തിയാക്കിയ തലശ്ശേരി റെയിൽവേ സ്റ്റേഷൻ ജൂലൈ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തലശ്ശേരി ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് റെയിൽവേ സ്റ്റേഷനുകളാണ് ഇതോടോപ്പം നാടിന് സമർപ്പിക്കുക.

തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകലെ പുതിയ കവാടങ്ങളും ഒരു എസ്സലേറ്റർ, മൂന്ന് ലിഫ്റ്റ്, ഹസാഡ് വാൾ, മികച്ച ടിക്കറ്റ് കൗണ്ടറുകൾ, വിശാലമായ പാർക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് നവീകരണം പൂർത്തിയായത്. യാത്രക്കാരുടെ സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്നത്.

Previous Post Next Post