ചേലേരി ഗവൺമെൻ്റ് മാപ്പിള എൽ.പി സ്കൂളിന് ഫാനുകൾ സംഭാവന നൽകി ചേലേരി മണ്ഡലം 181 ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി


ചേലേരി :- ചേലേരി ഗവൺമെൻ്റ് മാപ്പിള എൽ.പി സ്കൂളിന് ചേലേരി മണ്ഡലം 181 ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി രണ്ട് ഫാൻ സംഭാവന നൽകി. ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ സ്കൂൾ പ്രധാനാധ്യാപിക ഇ.എൻ പ്രീത ടീച്ചർ പി.ടി.എ പ്രസിഡണ്ട് അബ്ദുൾ മുനീർ എന്നിവർക്ക് ഫാൻ കൈമാറി.

ചടങ്ങിൽ ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് പി.പി.യൂസഫ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ.പി.അനിൽകുമാർ, മുൻ ബൂത്ത് പ്രസിഡണ്ട് കെ.രാഗേഷ്, സി. വിജയൻ മാസ്റ്റർ, സ്കൂൾ അധ്യാപകരായ അനസ് മാസ്റ്റർ, അസ്ലം മാസ്റ്റർ, സിന്ദു ടീച്ചർ, വിദ്യ ടീച്ചർ എന്നിവർ പങ്കെടുത്തു.

Previous Post Next Post