കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ കരുതൽ പദ്ധതി 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയുടെ ഭാഗമായി ആദ്യ റോഡിന്റെ കുറ്റിയടിക്കൽ ചടങ്ങ് ജൂലൈ 19 ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കും. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ കുറ്റിയടിക്കൽ ചടങ്ങ് നിർവ്വഹിക്കും.
എട്ടാം വാർഡിലെ കുറുവോട്ടുമൂല തുരുത്തിയിലെ 80 വയസ്സുള്ള കൂലോത്ത് വളപ്പിൽ നാരായണിയും അവിവാഹിതരായ മൂന്ന് സഹോദരിമാരും ഉൾപ്പെടെ നാല് സഹോദരിമാർ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒരു ഓട്ടോ എങ്കിലും എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ റോഡ് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനത്തിനാണ് തുടക്കമാകുന്നത്.
