മയ്യിൽ :- കവിളിയോട്ട്ചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന എസ്.ജാനകി അനുസ്മരണം ആഗസ്ത് 1 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വായനശാലയിൽ നടക്കും.
ഭാരത് സേവക് സമാജ് ദേശീയ പുരസ്കാര ജേതാവ് നാദം മുരളിക്ക് പരിപാടിയിൽ വെച്ച് അനുമോദനം നൽകും. വായനശാല എക്സിക്യൂട്ടീവ് ടി.കെ സത്യൻ അധ്യക്ഷത വഹിക്കും. മയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.വി ശ്രീജിനി അനുമോദനവും നാദം മുരളി അനുസ്മരണ പ്രഭാഷണവും നടത്തും. ഭക്ഷണത്തിനുശേഷം എസ് ജാനകിയുടെ ഗാനാലാപനവും നടക്കും.
