എടക്കാട് :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പുതിയ ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കാൻ താല്പര്യമുള്ളവർക്കായി ബ്ലോക്ക് പഞ്ചായത്ത് സംരംഭകത്വ സംഗമം സംഘടിപ്പിക്കുന്നു. 2026-27 സാമ്പത്തിക വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സ്വയംതൊഴിൽ ഗ്രൂപ്പ് സംരംഭങ്ങൾക്കുള്ള ധനസഹായ പദ്ധതികൾ പരിചയപ്പെടുത്തുന്നതിനായാണ് സംഗമം ഒരുക്കുന്നത്. 'ലക്ഷ്യ - Vision to Victory' എന്ന പേരിൽ സംഘടിപ്പിക്കുന്ന സംരംഭകത്വ സെമിനാർ ജൂലൈ 25 ശനിയാഴ്ച രാവിലെ 10.30 ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും.
Contact : 9074440522
