SSLC, പ്ലസ് ടു പരീക്ഷകളിൽ 100% വിജയം നേടിയ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയോത്സവം ജൂലൈ 17 ന്


കമ്പിൽ :- ഇക്കഴിഞ്ഞ SSLC, പ്ലസ് ടു പരീക്ഷകളിൽ കണ്ണൂർ ജില്ലയിൽ 100% വിജയം കരസ്ഥമാക്കിയ ഏക പൊതുവിദ്യാലയമായ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയോത്സവം ജൂലൈ 17 വെള്ളിയാഴ്ച നടക്കും. സ്കൂൾ അങ്കണത്തിൽ വെച്ച് രാവിലെ 10.30 ന് നടക്കുന്ന പരിപാടി കണ്ണൂർ കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.

​തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷത വഹിക്കും. ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം ചടങ്ങിൽ നടക്കും. ​കണ്ണൂർ RDD വിനോദ് കുമാർ എ.കെ, തളിപ്പറമ്പ് DEO രവീന്ദ്രൻ കെ.കെ, സ്കൂൾ മാനേജർ പി.സി മുഹമ്മദ് ഷാഹിർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.


Previous Post Next Post