ബൈക്ക് മറിഞ്ഞ് മയ്യിൽ ഗവ. പ്രീമെട്രിക് ഹോസ്റ്റൽ പാചകക്കാരൻ മരിച്ചു

 


ആലക്കോട്:-ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മയ്യിൽ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ പാചകക്കാരൻ മരിച്ചു. ആലത്തട്ടിലെ രതീഷ് ചേരൻ (41) ആണ് മരിച്ചത്.

വ്യാഴം വൈകിട്ട് മഠം തട്ടിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. ഗുരുതര പരിക്കേറ്റ രതീഷിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഓടെ മരിച്ചു.

അച്ഛൻ: പരേതനായ ചേരൻ ഗോവിന്ദൻ. അമ്മ: ഓമന.

 ഭാര്യ: ഭുവനേശ്വരി (അസി. മാനേജർ കനറാ ബാങ്ക്, തളിപ്പറമ്പ്). 

മക്കൾ: തന്മയ, തനുശ്രീ, കനുഷ്ക. സഹോദരി: രേഷ്മ.

Previous Post Next Post