കൊളച്ചേരി :-ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഗ്രന്ഥശാലകളും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. പഞ്ചായത്തിലെ എല്ലാ ലൈബ്രറികൾക്കും സൗജന്യ വൈഫൈ കണക്ഷൻ അനുവദിക്കാൻ കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ തീരുമാനം.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വായനശാലകളെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
വൈഫൈ സൗകര്യം നിലവിൽ വരുന്നതോടെ വായനക്കാർക്കും വിദ്യാർത്ഥികൾക്കും ഇന്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാനും ഡിജിറ്റൽ പുസ്തകങ്ങളും പഠനവിഭവങ്ങളും എളുപ്പത്തിൽ പ്രയോജനപ്പെടുത്താനും സാധിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമയാണ് ഈ സുപ്രധാന പദ്ധതി പ്രഖ്യാപിച്ചത്. വായനക്കാരിലും നാട്ടുകാരിലും വൻ പ്രതീക്ഷയുണ്ടാക്കിയിരിക്കുകയാണ് ഈ പ്രഖ്യാപനം.
