കൊളച്ചേരിമുക്ക് വളവിലെ അനധികൃതമായ നിർമ്മാണത്തിന് കൊളച്ചേരി ഗ്രാമ പഞ്ചായത്തിന്റെ സ്റ്റോപ്പ്‌ മെമ്മോ

 


കൊളച്ചേരി :- കൊളച്ചേരിമുക്ക് വളവിൽ അനധികൃതമായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ്‌ മെമ്മോ നൽകി.  നാലാംപീടിക - കൊളച്ചേരിമുക്ക് വളവിൽ നടക്കുന്ന അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെയാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്.

പ്രധാന റോഡിൽ നിന്ന് നിയമപ്രകാരമുള്ള അകലം പാലിക്കാതെയും കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കാതെയും നടക്കുന്ന നിർമ്മാണത്തിനെതിരെ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. തുടർന്നാണ് ഗ്രാമപഞ്ചായത്ത്  സ്റ്റോപ്പ്‌ മെമ്മോ നൽകിയിരിക്കുന്നത്.

Previous Post Next Post