കൊളച്ചേരിമുക്കിൽ 'SRILAXMI Dance Costumes & Steam Xtreme Ironing' പ്രവർത്തനമാരംഭിച്ചു ; ഉദ്ഘാടനത്തിന്റെ ഭാഗമായി ഓഫർ ജൂലൈ 29 വരെ


കൊളച്ചേരിമുക്ക് :- കൊളച്ചേരിമുക്ക് വിജയകോംപ്ലക്സിൽ 'SRILAXMI ഡാൻസ് കോസ്റ്റ്യൂംസ് & സ്റ്റീം എക്സ്ട്രീം അയണിംഗ്' പ്രവർത്തനമാരംഭിച്ചു.  ജൂലൈ 23 ന് നടന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂലൈ 23 മുതൽ 29 വരെ സ്റ്റീം എക്സ്ട്രീം അയണിംഗ് സേവനങ്ങൾ 50% കുറവിൽ ലഭ്യമാകും. 

മനോഹരമായ ഡാൻസ് കോസ്റ്റ്യൂമുകളുടെ വിപുലമായ ശേഖരത്തോടൊപ്പം, പ്രിയപ്പെട്ട വസ്ത്രങ്ങൾക്ക് കൂടുതൽ തിളക്കവും പെർഫെക്റ്റ് ലുക്കും നൽകുന്ന അത്യാധുനിക സ്റ്റീം അയണിംഗ് സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ ലഭ്യമാകും. ക്ലാസിക്കൽ ഡാൻസ് , പോപ്പ്, സിനിമാറ്റിക് ഡാൻസ്, തീം, ഗ്രാജ്വേഷൻ, ഫോക്ക് ഡാൻസ്, ഫാൻസി ഡ്രസ്സ്, സ്കൂൾ ഇവന്റ്സ് എന്നിവയ്ക്ക് ആവശ്യമായ കോസ്റ്റ്യൂമുകൾ ഇവിടെ ലഭ്യമാണ്.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ​ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീധരൻ സംഘമിത്ര, നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിധീഷ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി സജീവ്, സുമയ്യ യു.പി  ഓണർ മാധവ് പ്രമോദ്, പ്രമോദ് കെ സി , നാരായണൻ , ടി പി സുമേഷ്തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

 ഫോൺ : +91 70253 31271






Previous Post Next Post