സ്നേഹ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റും കണ്ണാടിപ്പറമ്പ് ആഫിയ ക്ലിനിക്കും വിവാ ഒപ്റ്റിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജൂലൈ 5 ന്


കണ്ണാടിപ്പറമ്പ് :- സ്നേഹ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റും കണ്ണാടിപ്പറമ്പ് ആഫിയ ക്ലിനിക്കും വിവാ ഒപ്റ്റിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജൂലൈ 5 ഞായറാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ ചവിട്ടടിപ്പാറയിലെ കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബേങ്കിൽ നടക്കും.അസ്ഥിരോഗ നിർണയം, ശിശുരോഗ നിർണയം, തിമിര രോഗനിർണ്ണയം എന്നിവ നടക്കും. വാർഡ് മെമ്പർ ആർ.സുജേഷ് ഉദ്ഘാടനം നിർവ്വഹിക്കും.

ഓർത്തോപീഡിക് വിഭാഗം Dr. മുഹമ്മദ്‌ സിറാജ് കെ.ടി (MBBS, D-Ortho, DNB Ortho, MNAMS, Orthopaedic Surgeon), ശിശുരോഗ വിഭാഗം Dr. അതുൽ സുരേഷ് (MBBS, MD Paediatrics) എന്നിവർ ക്യാമ്പിൽ പങ്കെടുക്കും.

സ്പോണ്ടിലോസിസ്, ട്രിഗർ ഫിംഗർ, കഴുത്തുവേദന,  നടുവേദന, മുട്ട്/സന്ധിവേദന, കൈകാലുകളിൽ മരവിപ്പ് & നാഡീപ്രശ്നങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അലർജി പ്രശ്നങ്ങൾ, പഠന ബുദ്ധിമുട്ടുകൾ, വളർച്ചാ പ്രശ്നങ്ങൾ, ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ശീലം, വിറ്റാമിൻ D കുറവ്, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് ചികിത്സ ലഭിക്കും.

ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ

•ബേസിക് ഹെൽത്ത് ചെക്കപ്പ്

•ഓർത്തോപീഡിക് പരിശോധന

•ശിശുരോഗ വിദഗ്ധ പരിശോധന

•ബ്ലഡ് പ്രഷർ പരിശോധന

•ഉയരം, ഭാരം, BMI പരിശോധന

മുൻ ഡോക്ടരുടെ കുറിപ്പുകളും ബന്ധപ്പെട്ട ടെസ്റ്റ് റിപ്പോർട്ടുകളും കൈവശം കരുതേണ്ടതാണ്. ക്യാമ്പ് രജിസ്ട്രേഷന് ബന്ധപ്പെടുക : 9562912677, 9605459299

Previous Post Next Post