മാണിയൂർ :- ചെറുവത്തലമൊട്ട AKG സ്മാരക വായനശാല & ഗ്രന്ഥാലയം മലയാളത്തിന്റെ എസ്.ജാനകി അനുസ്മരണം സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി സുശീല ഉദ്ഘാടനം ചെയ്തു. ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു.
കെ.സി ബിന്ദു ടീച്ചർ സംസാരിച്ചു. എസ് ജാനകിയുടെ ഗാനങ്ങൾ ആലപിച്ചു.. അരുൺ ചെക്കിക്കുളം സൂര്യ കെ.പി, മനോജ്, പി.സജിത്ത്കുമാർ, സുഹൈൽ, ശ്യാംകുമാർ, പ്രിയേഷ് കോവത്തല, അഞ്ജന, അർഷിയ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. പി.സുനോജ് കുമാർ സ്വാഗതവും ഷനിമ.പി നന്ദിയും പറഞ്ഞു.

