കമ്പിൽ ചെറുക്കുന്ന് സംഘമിത്ര വായനശാല & ഗ്രന്ഥാലയം എസ്.ജാനകി പാട്ടോർമ്മ സംഘടിപ്പിച്ചു


കമ്പിൽ :- കമ്പിൽ ചെറുക്കുന്ന് സംഘമിത്ര വായനശാല & ഗ്രന്ഥാലയം അനശ്വര ഗായിക എസ്.ജാനകി അനുസ്മരണം 'പാട്ടോർമ്മ' സംഘടിപ്പിച്ചു. കമ്പിൽ സംഘമിത്ര ഹാളിൽ കെ.രാമകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. 

വായനശാല പ്രസിഡൻ്റ് പി.സന്തോഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം എ.കൃഷ്ണൻ, ശ്രീധരൻ സംഘമിത്ര എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എം.പി രാജീവൻ സ്വാഗതവും ലൈബ്രറേറിയൻ എം.കെ രഹ്‌ന നന്ദിയും പറഞ്ഞു. തുടർന്ന് ഗാനാലാപനവും നടന്നു.



Previous Post Next Post