തളിപ്പറമ്പിൽ വയോധികയുടെ മാല കവർന്നു ; വീട്ടിൽ വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് സ്വർണ്ണാഭരണവുമായി കടന്നുകളഞ്ഞു
തളിപ്പറമ്പ് :- തളിപ്പറമ്പ് പൂമംഗലത്ത് തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വർണ്ണമാല മോഷ്ടാവ് കവർന്നു. പൂമംഗലം പറവളത്തെ കോളിയാടൻ കല്യാണിയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്. സമീപത്തെ വീട്ടിലേക്ക് എത്തിയതാണെന്ന് കള്ളം പറഞ്ഞാണ് മോഷ്ടാവ് കല്യാണിയുടെ അടുത്തേക്ക് എത്തിയത്. തുടർന്ന് വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് വയോധികയെ തെറ്റിദ്ധരിപ്പിച്ച ശേഷം, കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
