കൊളച്ചേരി :- ഭാരതീയ ചികിത്സാ വകുപ്പിന്റെയും കൊളച്ചേരി ആയുഷ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പള്ളിപ്പറമ്പ് ഉദയജ്യോതി സ്വയം സഹായ സംഘം ഓഫീസിൽ വെച്ചാണ് ക്യാമ്പ് നടക്കുക.
വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധന, ആയുർവേദ ആരോഗ്യ നിർദ്ദേശങ്ങൾ, സൗജന്യ പ്രമേഹ (ഷുഗർ), രക്തസമ്മർദ്ദ (ബി.പി) പരിശോധനകൾ എന്നീ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും.
