കൊയിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിച്ചു ; ആശുപത്രി മാനേജ്മെന്റ് ഒത്തുതീർപ്പ് കരാറിൽ ഒപ്പിടാൻ തയ്യാറായി


കണ്ണൂർ :- ആശുപത്രി മാനേജ്മെന്റ് ഒത്തുതീർപ്പ് കരാറിൽ ഒപ്പിടാൻ തയ്യാറായതോടെ നഴ്സുമാരുടെ സമരം അവസാനിച്ചു. ഇന്ന് കാലത്ത് ആശുപത്രി മാനേജ്മെന്റ് പ്രതിനിധി ജില്ലാ ലേബർ ഓഫീസർ മുൻപാകെയാണ് ധാരണയിൽ ഒപ്പിട്ടതോടെയാണ് 62 ദിവസമായി തുടരുന്ന സമരം അവസാനിച്ചത്. സമരം ചെയ്ത ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ .സെക്രട്ടറി മുഹമ്മദ് ഷിഹാബ്, ബിജോഷ് ജോസഫ് , പ്രസാദ് , മാനേജ്മെന്റ് പ്രതിനിധി നിധീഷ് എന്നിവരാണ് ധാരണയിൽ ഒപ്പിട്ടത്. 

ആഹ്ലാദം പങ്കിട്ട് നഴ്സുമാർ മധുരം വിതരണം ചെയ്തു. ഇന്ന് രാവിലെ കൊയിലി ആശുപത്രിക്ക് മുന്നിൽ സമര പരമ്പരയായിരുന്നു. ജില്ലാ ഭരണകൂടം മുൻകൈയ്യെടുത്ത് നടത്തിയ ഒത്തുതീർപ് കരാറിൽ കൊയിലി മാനേജ്മെന്റ് ഒപ്പുവെക്കാത്തതിൽ പ്രതിഷേധവുമായാണ് യുവജന സംഘടനകൾ രാവിലെ മുതൽ ഉപരോധ സമരവുമായി ആശുപത്രി പ്രവർത്തനം തടസപ്പെടുത്തിയത്.

സജീവ് ജോസഫ് എം.എൽ.എയും സമരപന്തലിലെത്തി. യൂത്ത്ലീഗ് നേതൃത്വത്തിൽ ആശുപത്രി ഉപരോധിച്ച് നടത്തിയ സമരം ജില്ലാ പ്രസിഡണ്ട് കെ.കെ.ഷിനാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് തഫ്‌ലീം മാണിയാട്ട് അധ്യക്ഷനായി. ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ സ്വാഗതം പറഞ്ഞു. ഷാക്കിർ ആഡൂർ, ജംഷീർ തുടങ്ങിയവർ നേതൃത്വം നൽകി.  എ.ഐ.വൈ.എഫ് പ്രവർത്തകർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിന് ജില്ലാ സെക്രട്ടറി കെ.വി. സാഗർ,കെ.വി. പ്രശോഭ്, കെ.വി.രജീഷ്,പി.കെ. മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി. ആശുപത്രിക്ക് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ , മഹിത മോഹൻ , മിഥുൻ മാറോളി , ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ ജോ.സെക്രട്ടറി എൻ സുകന്യ, കേരള മഹിളസംഘം ജില്ലാ സെക്രട്ടറി കെ.എം. സപ്ന, ഇ. ബീന, കെ.ലത, ഡി.സി.ഡി. ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ, നൗഷാദ് ബ്ലാത്തൂർ, സംയുക്ത സമരസമിതി നേതാക്കളായ റഷീദ് കവ്വായി , അഡ്വ. അജയകുമാർ , റൈജു ജയ്സൺ, കെ.പി. പ്രശാന്ത് തുടങ്ങിയവ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

Previous Post Next Post