എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ശാസ്ത്രീയ സംഗീത പഠന ക്ലാസ് ഉദ്ഘാടനം നാളെ നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിൽ


കരിങ്കൽക്കുഴി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി ഫെലോഷിപ്പ് സൗജന്യ കലാ പരിശീലന പരിപാടിയുടെ ഭാഗമായി ശാസ്ത്രീയ സംഗീത പഠന ക്ലാസ് 'രാഗലയം' നാളെ ജൂലൈ 12 ഞായറാഴ്ച വൈകുന്നേരം 4.30 ന് നണിയൂർ വിദ്യാഭ്യാവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീധരൻ സംഗമിത്ര ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.പി നസീർ അധ്യക്ഷത വഹിക്കും. ജില്ലാ കോഡിനേറ്റർ നിഖിൽ.വി, സംഗീത അധ്യാപിക ശ്രീപ്രിയ.പി തുടങ്ങിയവർ പങ്കെടുക്കും.



Previous Post Next Post