'
തിരുവനന്തപുരം :- ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റൊരു ദിവസം പ്രവർത്തി ദിവസമാക്കാമെന്നും ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയോടാണ് മുൻ മന്ത്രിയുടെ ആവശ്യം. സംസ്ഥാനത്ത് ഇതുവരെ 2 സ്കൂളുകൾക്കാണ് ലോകകപ്പ് പ്രമാണിച്ച് അവധി നൽകിയിരിക്കുന്നത്. കൂടാതെ അവധി നൽകണമെന്നാവശ്യപ്പെട്ട് നിരവധി ഫോൺ വിളികൾ എത്തുന്നുണ്ടെന്നും എന്നാൽ അക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി എൻ ഷംസുദ്ദീനും പറഞ്ഞിരുന്നു.
