താണ വാട്ടർ അതോറിറ്റി ക്യാന്റീനിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി


കണ്ണൂർ :- കണ്ണൂർ താണയിലെ വാട്ടർ അതോറിറ്റി ഓഫീസിലെ ക്യാന്റീനിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസമായി അടഞ്ഞുകിടന്നിരുന്ന ക്യാന്റീനിൽ ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
​മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. 

മരിച്ചത് ഇടുക്കി കട്ടപ്പന സ്വദേശിയാണെന്നാണ് പോലീസ് സംശയിക്കുന്നത്.​ ഇന്ന് രാവിലെ ക്യാന്റീൻ പരിസരത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Previous Post Next Post