പള്ളിപ്പറമ്പ് :- പ്രദേശവാസികൾക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയുയർത്തിയിരുന്ന സദ്ദാംമുക്കിലെ തുറന്ന ഓവുചാലിന് ഒടുവിൽ പരിഹാരമായി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ മുസ്തഫയുടെ ഇടപെടലിനെ തുടർന്നാണ് അപകടാവസ്ഥയിലായിരുന്ന ഓവുചാൽ സ്ലാബിട്ട് മൂടിയത്.
പള്ളിപ്പറമ്പ് സദ്ദാംമുക്കിലെ തുറന്ന ഓവുചാൽ കാരണം ബസ് യാത്രക്കാരും വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായിരുന്നു. അപകടസാധ്യത മുന്നിൽക്കണ്ട് വിഷയത്തിൽ കെ.കെ മുസ്തഫ ഇടപെടുകയും PWD അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ PWD അധികൃതർ ഓവുചാലിന് മുകളിൽ സ്ലാബുകൾ സ്ഥാപിച്ചു. ഇതോടെ വർഷങ്ങളായി പ്രദേശവാസികൾ നേരിട്ടിരുന്ന വലിയൊരു യാത്രാദുരിതത്തിനാണ് ശാശ്വത പരിഹാരമായിരിക്കുന്നത്.


