മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. കോറളായി പാലത്തിന് സമീപം നടന്ന ചടങ്ങിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി.
ബൂത്ത് പ്രസിഡണ്ട് ടി.നാസർ അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് കൊയിലേരിയൻ, കെ.താജുദീൻ, മൊയ്തു കോറളായി, കെ.പി ഉസ്സൻ, സി.വിനോദ് കുമാർ, പി.പി മൂസ്സാൻ, റഫീഖ് പെരുവങ്ങൂർ എന്നിവർ സംസാരിച്ചു. കെ.ശ്രീലാൽ, സി.രാജേഷ്, ആർ.പി ഷമീൽ, കെ.ആലി, സി.ഉത്തമൻ എന്നിവർ നേതൃത്വം നൽകി.
