ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു


ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.വി  പ്രേമാനന്ദൻ്റെ അധ്യക്ഷതയിൽ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയി ലേരിയൻ യോഗം ഉദ്ഘാടനം ചെയ്തു. 

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ, ബ്ലോക്ക് ട്രഷറർ പി.കെ പ്രഭാകരൻ മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ എം.സി അഖിലേഷ് കുമാർ , കെ.പി അനിൽ കുമാർ, കൊളച്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.എം പ്രസീത ടീച്ചർ, ബൂത്ത് പ്രസിഡണ്ട് ഭാസ്കരൻ എന്നിവർ സംസാരിച്ചു. എം.പി പ്രഭാകരൻ, എം.രജീഷ്, പി.വി അജിത്, പത്മ, പി.വേലായുധൻ എന്നിവർ നേതൃത്വം നൽകി.



Previous Post Next Post