സഹജീവികളുടെ കണ്ണീരൊപ്പാൻ പൊതുപ്രവർത്തകർക്കാവണം - അഡ്വ.അബ്ദുൽ കരീം ചേലേരി


ചേലേരി :- സഹജീവികളുടെ കണ്ണീരൊപ്പി മറ്റുള്ളവർക്ക് കൂടി സാന്ത്വനമേകുമ്പോഴാണ് പൊതു പ്രവർത്തനം പൂർണമാവുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ്‌ അഡ്വ.അബ്ദുൽ കരീം ചേലേരി. മുസ്‌ലിം ലീഗ് ചേലേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഖാഇദേ മില്ലത്ത് സെന്റർ എക്യുപ്മെന്റ് സ്റ്റോക്ക് റൂം & ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുൽ കരീം ചേലേരി. മുസ്ലിം ലീഗ് ചേലേരി വില്ലേജ് പ്രസിഡന്റ്‌ കെ.പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. 

സ്വാലിഹ് ദാരിമി ചേലേമ്പ്ര പ്രാർത്ഥന നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ എം.അബ്ദുൽ അസീസ് ഹാജി പാമ്പുരുത്തി, ജനറൽ സെക്രട്ടറി പി.ടി ആറ്റക്കോയ തങ്ങൾ, കെ.ശാഹുൽ ഹമീദ്, കെ.മുഹമ്മദ്‌ കുട്ടി ഹാജി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.വി യൂസുഫ്, സി.എച്ച് ഹിളർ, എ.പി നൂറുദ്ധീൻ, കെ.കെ ബഷീർ എന്നിവർ സംസാരിച്ചു. മുസ്‌ലിം ലീഗ് ചേലേരി വില്ലേജ് സെക്രട്ടറി കെ.ഇബ്രാഹിം സ്വാഗതവും ടി.വി മുഹമ്മദ്‌ കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post